സജന്‍ പ്രകാശിനെ റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി


മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിനെ റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഒളിംപിക്സ് നീന്തലിന് യോഗ്യത നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന്‍.


റിയോ ഒളിംപിക്സിനുള്ള എ യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ ഇന്ത്യന്‍ നീന്തല്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ത്യക്ക് അനുവദിച്ച ക്വാട്ടയിലേക്ക് സജന്‍ പ്രകാശിനെയും സന്ദീപ് സേജ്വാളിനെയും പരിഗണിച്ച ദേശീയ നീന്തല്‍ ഫെഡറേഷന്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മലയാളി താരത്തിന് റിയോ ബര്‍ത്ത് നല്‍കാന്‍ തീരുമാനിച്ചു.




Sharing is Caring