സം​സ്ഥാ​നം പ​രീ​ക്ഷാ ചൂ​ടി​ലേ​ക്ക്; എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് ബുധനാഴ്ച തു​ട​ക്കം


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പ​രീ​ക്ഷാ ചൂ​ടി​ലേ​ക്ക്. ഈ ​വ​ര്‍​ഷ​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി, ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി, എ​എ​ച്ച്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​ക​ള്‍​ക്ക് ബുധനാഴ്ച തു​ട​ക്ക​മാ​കും. 4.35 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് റ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. സം​സ്ഥാ​ന​ത്ത് 2923 പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


കേ​ര​ള​ത്തി​ന് പു​റ​ത്ത് ല​ക്ഷ​ദ്വീ​പി​ലും ഗ​ള്‍​ഫ് മേ​ഖ​ല​യി​ലും ഒ​ന്‍​പ​തു വീ​തം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രി​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം 28 ന് ​പ​രീ​ക്ഷ​ക​ള്‍ അ​വ​സാ​നി​ക്കും. സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളി​ല്‍ നി​ന്നും 142033 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കു​ന്പോ​ള്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ നി​ന്നും 262125, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ നി​ന്ന് 30984 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കും.​ആ​കെ പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കു​ന്ന 4,35,142 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 2,22,527 ആ​ണ്‍​കു​ട്ടി​ക​ളും 2,12,615 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ 495 കു​ട്ടി​ക​ളും ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ 682 പേ​രും പ​രീ​ക്ഷ​യെ​ഴു​തു​ന്നു. പ്രൈ​വ​റ്റ് വി​ഭാ​ഗ​ത്തി​ല്‍ ന്യൂ ​സ്കീ​മി​ല്‍ 1,867 പേ​രും ഓ​ള്‍​ഡ് സ്കീ​മി​ല്‍ 333 പേ​രും പ​രീ​ക്ഷ എ​ഴു​തും. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ല​യി​ലെ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 27,436 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്ക് ഇ​രി​ക്കു​ന്ന​ത്.​


ഏ​റ്റ​വും കു​റ​ച്ച്‌ പേ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ല​യി​ലെ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്, 2,114 പേ​ര്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന സ്കൂ​ള്‍ തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ എ​ട​രി​ക്കോ​ട് പി​കെ​എം​എം​എ​ച്ച്‌എ​സ് ആ​ണ്. ഇ​വി​ടെ 2,411 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തു​ന്നു. ഏ​റ്റ​വും കു​റ​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കു​ന്ന​ത് തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പെ​രി​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് എ​ച്ച്‌എ​സി​ലാ​ണ്. ര​ണ്ട് പേ​രാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തു​ക.



Sharing is Caring