മന്ത്രിസഭ പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി സംസ്ഥാന ബി.ജെ.പിയിലും എന്‍.ഡി.എയിലും തര്‍ക്കം രൂക്ഷമാകുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരെന്റ രണ്ട് തവണ മാറ്റിെവച്ച യാത്ര, കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിെന്റ സ്വീകരണചടങ്ങ് എന്നീ പാര്‍ട്ടി പരിപാടികളില്‍നിന്ന് ബി.ജെ.പിയിലെ ഒരുവിഭാഗം വിട്ടുനില്‍ക്കുമെന്നാണറിയുന്നത്. ഞായറാഴ്ച സംസ്ഥാനെത്തത്തുന്ന കണ്ണന്താനത്തിന് വിവിധഭാഗങ്ങളില്‍ ഒരുക്കുന്ന സ്വീകരണചടങ്ങിെന്റ ഒരുക്കങ്ങളില്നിന്ന് പ്രമുഖനേതാക്കളില്‍ പലരും വിട്ടുനില്‍ക്കുകയാണ്.
കണ്ണന്താനത്തിെന്റ സ്ഥാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിക്കാതിരുന്ന സംസ്ഥാന ഘടകം ഏറെ വൈകിയാണ് ഇപ്പോള്‍ സ്വീകരണചടങ്ങ് ഒരുക്കിയത്. ഒക്ടോബറില്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് കുമ്മനം യാത്ര നടത്തുന്നത്. ബി.ജെ.പിക്കുള്ളിലെ എന്നേപാലെ എന്‍.ഡി.എയിലും അസംതൃപ്തി പുകയുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എന്‍.ഡി.എ യോഗത്തില്‍ മറനീക്കി പുറത്തുവന്ന തര്‍ക്കങ്ങള്‍ ഇപ്പോള്‍ പൊതുസമൂഹത്തിലും ചര്‍ച്ചയാണ്.

പ്രധാനഘടകകക്ഷികളിലൊന്നായ ബി.ഡി.ജെ.എസ് മുന്നണിവിട്ട് പുറത്തുവരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പരസ്യമായി തന്നെ വ്യക്തമാക്കി. ഇങ്ങനെ നാണംകെട്ട് മുന്നണിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ഇൗ പ്രസ്താവനയെ ഖണ്ഡിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തുണ്ടെങ്കിലും തങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതി ബി.ഡി.ജെ.എസിനുണ്ട്. ഇക്കാര്യം എന്‍.ഡി.എ യോഗത്തിലും അവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഘടകകക്ഷികളുടെ പരാതികള്‍ തങ്ങളുടെ വിഷയമല്ലെന്നും തങ്ങള്‍പോലും അറിയാതെ കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ഉപയോഗിച്ച് ഇവിടെ മുന്നണിയിലെത്തിയവരുടെ പരാതികള്‍ പരിഹരിക്കേണ്ടത് കേന്ദ്രനേതൃത്വം തന്നെയാണെന്ന നിലപാടിലാണ് സംസ്ഥാന ബി.ജെ.പി ഘടകം.
ന്യൂനപക്ഷ പ്രീണനത്തിനായാണ് അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതെന്നും എന്നാല്‍, അത് കേരളത്തില്‍ വിജയം കാണില്ലെന്നുമാണ് പ്രമുഖ ബി.ജെ.പി നേതാവ് ‘മാധ്യമ’ ത്തോട് പ്രതികരിച്ചത്. ഇതേനിലപാട് തന്നെയാണ് വെള്ളാപ്പള്ളി നടേശനും കൈക്കൊണ്ടത്.
കണ്ണന്താനത്തിെന്റ മന്ത്രിപദ ലബ്ധിയില്‍ ബി.ജെ.പിയിലെ ഒരുവിഭാഗം നേതാക്കള്‍ അസംതൃപ്തരാണ്. അടുത്ത് കുറച്ചുനാളായി ബി.ജെ.പിയില്‍ ‘വിറകുവെട്ടിയവരെയും വെള്ളം കോരിയവരെയും’ ഒഴിവാക്കി പലരേയും കെട്ടിയിറക്കുകയാണെന്ന പരാതിയാണ് നേതാക്കളില്‍ പലരുടേയും അഭിപ്രായം. മന്ത്രിസഭ പുനഃസംഘടനയില്‍ സ്ഥാനലബ്ധി കൊതിച്ചിരുന്ന പലനേതാക്കളും അസംതൃപ്തരാണ്. അതിനാല്‍തന്നെ തങ്ങളുടെ പിണക്കവും അവര്‍ മറച്ചുെവക്കുന്നില്ല.













