തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ വീണ്ടും മുഖ്യധാരയില്‍ സജീവമാകാന്‍ ശ്രമിക്കുന്ന ഷക്കീല തന്റെ ജീവിതം തുറന്നു പറയുകയാണ്. തന്റെ കഷ്ടപ്പാടിന്റെ ഫലം അനുഭവിച്ചവര്‍ പോലും തന്നെ തള്ളിപറഞ്ഞുവെന്ന് ഷക്കീല വേദനയോടെ പറയുന്നു. ഇരുപത് വര്‍ഷമായി സിനിമയിലുണ്ട്. എന്നാല്‍ ഇപ്പോഴും വാടക വീട്ടിലാണ് താമസം. പതിനായിരം രൂപ വാടകയുള്ള വീട്ടിലാണ് താമസിക്കുന്നത്. ഇതുവരെ വാടക മുടങ്ങാതെ കൊടുത്തു. അതും തെറ്റായ മാര്‍ഗങ്ങളില്‍ സഞ്ചരിക്കാതെ തന്നെ. തെറ്റായ വഴിക്ക് പണം സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് തനിക്കില്ലെന്നു, ഷക്കീല കൂട്ടിച്ചേര്‍ത്തു.
തന്റെ പ്രണയജീവിതത്തെക്കുറിച്ചും ഷക്കീല തുറന്ന് പറയുന്നുണ്ട്. ഇരുപത് പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ട്. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ആ ബന്ധങ്ങളെ കണ്ടത്. പക്ഷേ വിധി മറിച്ചായിരുന്നു. പ്രണയ ബന്ധങ്ങളെല്ലാം പരാജയപ്പെട്ടു. ഒരു പുതിയ പ്രണയത്തിനായി ഇപ്പോഴും താന്‍ കാത്തിരിക്കുകയാണെന്നും ഷക്കീല വെളിപ്പെടുത്തി.














