സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍: എം.എം മണി


സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെങ്കിലും ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഇതിന് വേണ്ടി വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്ന കാര്യം പരിഗണിനയിലാണെന്നും മന്ത്രി പറഞ്ഞു.


അടുത്തമാസം പതിനാറിനകം മൂലമറ്റത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും എം.എം മണി പറഞ്ഞു. മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring