സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ഇന്ന്: മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും


സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ മോഹന്‍ലാല്‍ പുരസ്കാരദാനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്.


ജൂറി അംഗം ഡോക്ടര്‍ ബിജുവും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്ക്കാരിക പ്രവര്‍ത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പിന്തുണക്കുന്നതായിരുന്നു ഒരു കാരണം. അവാര്‍ഡ് ദാനചടങ്ങില്‍ താരങ്ങള്‍ വേണ്ടെന്നുള്ളത് രണ്ടാമത്തെ കാരണം. എന്നാല്‍ എതി‍ര്‍പ്പുകള്‍ മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.


സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സിഎസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. ഡോക്ടര്‍ ബിജു ചടങ്ങ് ബഹിഷ്ക്കരിക്കും. അക്കാ‍ദമി ജനറല്‍ കൗണ്‍സിലിലെ ചില അംഗങ്ങളും വിട്ടുനില്‍ക്കാനാണ് സാധ്യത. ദിലീപിനെ തിരിച്ചെടുത്ത് വെട്ടിലായ അമ്മ, മുഖ്യാതിഥി വിവാദത്തില്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ പിന്തുണ കിട്ടിയത് വലിയ നേട്ടമായാണ് കാണുന്നത്



Sharing is Caring