സംയുക്ത മോട്ടോര്‍ വാഹനപണിമുടക്ക് 31ലേക്ക് മാറ്റി


സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയന്‍ ഈ മാസം 30ന് നടത്താനിരുന്ന 24 മണിക്കൂര്‍ വാഹനപണിമുടക്ക് മാറ്റി. 31 ലേക്കാണ് പണിമുടക്ക് മാറ്റിയത്.


മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ 30ന് നടക്കുന്നതിനാലാണ് വാഹനപണിമുടക്ക് മാറ്റിയത്. മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് വാഹനപണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കില്‍ നിന്നും ബി.എം.എസ് വിട്ടുനില്‍ക്കും.




Sharing is Caring