സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കില്ല: കെ ടി ജലീല്‍


ലോകം മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യ അതിവേഗം പിന്നോട്ടാണ് കുതിക്കുന്നതെന്ന് കെ ടി ജലീൽ എംഎൽഎ. 800 വര്‍ഷക്കാലത്തെ ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാന്‍ മുഗള്‍ കാലമുള്‍പ്പെടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നടപടിയെ അപലപിക്കാന്‍ മുഖ്യധാരാ മതേതര പാര്‍ട്ടികളാരും തയ്യാറായിട്ടില്ല. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മാത്രമാണ് ഇതിനെതിരെ രംഗത്തു വന്നതെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.


ഭീകരവാദി’ എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട, സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കില്ല. ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാനാണ് മുഗള്‍ കാലമുള്‍പ്പടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയതെന്നും. ലോകം ഇന്ത്യയെ പരിഹസിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും. ഇത് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നതെന്നും കെ ടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.




Sharing is Caring