തൃപ്പൂണിത്തുറയില്‍ ഷാഫി പറമ്പില്‍ എംപിയുടെ റോഡ് ഷോ അലങ്കോലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയിയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയാണ് സിപിഐഎം പ്രവര്ത്തകന് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്.വൈകുന്നേരം 4.30 ഓടെയാണ് വാഹനപ്രചാരണ ജാഥ എത്തിയത്. അനൗണ്‍സ്മെന്റ് വാഹനത്തില്‍ പോറ്റിയെ കേറ്റിയെ ഗാനം കേള്പ്പിച്ചതില് പ്രകോപിതനായ ആള് സിപിഐഎമ്മിന്റെ കൊടികളുമായി അവിടെ കൂടിനിന്ന യുഡിഎഫ് പ്രവര്ത്തകര്ക്കിടിയിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓടിക്കയറി.
ഇയാള്‍ മദ്യപിച്ചുവെന്ന് മനസിലായിരുന്നു.അല്പം കഴിഞ്ഞതോടെ ഇയാള്‍ മടങ്ങി. പിന്നീട് മറ്റൊരാള്‍ കൊടിയുമായെത്തി സമാനമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കയറി. ഇതോടെ പ്രതിഷേധാവസ്ഥയില് കാര്യങ്ങളെത്തുകയും പൊലീസെത്തി ബലം പ്രയോഗിച്ച് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.













