ചൈ നീസ് കമ്ബനിയായ ഷവോമി റെഡ്മി നോട്ട് 4 പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 4.
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഭാവന സൂര്യകിരണ്‍ എന്ന യുവാവിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബൈക്ക് ഓടിച്ച് പോകുമ്ബോഴായിരുന്നു സംഭവം. പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. യുവാവിനും പൊള്ളലേറ്റു.
പൂര്‍ണമായും കത്തിയ റെഡ്മി നോട്ട് 4 ന്റെയും പരുക്കേറ്റ യുവാവിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഷവോമി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കസ്റ്റമറുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനമെന്ന് സംഭവത്തോട് പ്രതികരിച്ചു കൊണ്ട് ഷവോമിയുടെ വക്താവ് ഇമെയിലിലൂടെ അറിയിച്ചു. കര്‍ശനമായ ക്വാളിറ്റി പരിശോധനകളിലൂടെയാണ് ഫോണ്‍ പുറത്തിറക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. മാത്രമല്ല, കേടായ ഫോണുകള്‍ തിരിച്ചെടുത്ത് പരിശോധിക്കുമെന്നും പ്രസ്താവനയിലുണ്ട്.
ഇരുപത് ദിവസം മുന്‍പാണ് ഭാവന റെഡ്മി നോട്ട് 4 വാങ്ങിയത്. ഫ്ലിപ്കാര്‍ട്ട് വഴിയായിരുന്നു റെഡ്മി നോട്ട് 4 സ്വന്തമാക്കിയത്. ഭാവനയുടെ പോക്കറ്റില്‍ കിടന്ന് പൊട്ടിത്തെറിച്ച ഫോണ്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ഒടുവില്‍ പുറത്തെടുത്തത്. സംഭവം കണ്‍സ്യൂമര്‍ ഫോറത്തില്‍ അറിയിക്കുമെന്ന് ഭാവന പറഞ്ഞു. ഫോണിനു പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറിക്കാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ഭാവന പറയുന്നു













