നാഗാലാന്‍ഡിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എം.കെ.ആര്.പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട വന്‍ തട്ടിപ്പിെന്റ ചുരുളഴിയുേമ്ബാള് രാഷ്ട്രീയ നേതൃത്വങ്ങള്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി. പിള്ളയുടെ ഹരിപ്പാട് ബന്ധമാണ് വിഷയത്തിന് ചൂട് പകരുന്നത്.ഏറെ വിവാദമായ ഹരിപ്പാട് െമഡിക്കല്‍ കോളജുമായി ബന്ധപ്പെടുത്തി സി.പി.െഎ ആലപ്പുഴ ജില്ല സെക്രട്ടറി ടി.െജ. ആഞ്ചലോസാണ് ആദ്യ വെടി പൊട്ടിച്ചത്. പേരുപറയാതെ ആഞ്ചലോസ് നടത്തിയ പരസ്യ ആരോപണം ആരെ ഉേദ്ദശിച്ചാണെന്നതില് ആര്‍ക്കും സംശയമില്ല.
എന്നാല്‍, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് മറുപടിയൊന്നും ഉയര്‍ന്നില്ല. ഒരു മുന്‍മന്ത്രിയെന്ന് ആഞ്ചലോസ് വ്യക്തമായി ആരോപിച്ചിട്ടും യു.ഡി.എഫോ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ വിശദീകരണമൊന്നും നല്‍കിയതുമില്ല. അതേസമയം, ഡി.സി.സി പ്രസിഡന്റ് എം.ലിജു മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ ആരോപണത്തിെന്റ മുന സി.പി.എമ്മിലേക്കും സി.പി.െഎയിലേക്കും തിരിച്ചുവെച്ചു. വിഷയത്തില്‍ ഇടപെട്ട് പ്രതികരിക്കാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ല. അതേസമയം, ആഞ്ചലോസിെന്റ ചുവടുപിടിച്ച് അടുത്ത ദിവസംതന്നെ സി.പി.എം രംഗത്ത് വരുമെന്നാണ് അറിയുന്നത്.ചില പ്രാദേശിക നേതാക്കള്‍ക്ക് പിള്ളയുമായി ബന്ധമുണ്ടെന്നതാണ് സി.പി.എമ്മിെനയും സി.പി.െഎയെയും കുഴക്കുന്നത്.

ശ്രീവത്സം ഗ്രൂപ്പിന് ഹരിപ്പാട് ഭൂമി വാങ്ങാന്‍ ഭൗതികസൗകര്യങ്ങള് ഒരുക്കുന്നതിന് ചുക്കാന്‍ പിടിച്ചത് സി.പി.എം, സി.പി.ഐ നേതൃത്വമായിരുന്നു. സി.പി.എം പ്രാദേശിക നേതാവിെന്റ നേതൃത്വത്തിലും ഇടപെടലിലുമാണ് പിള്ളയുടെയും ബിനാമികളുടെയും പേരില്‍ ഭൂമി വാങ്ങിയത്. കോടികളാണ് പലരും ഇൗ ഇടപാടുകളില്‍ കമീഷന് കൈപ്പറ്റിയത്. പിള്ളയില്‍നിന്ന് പണം നേടിയെടുക്കാന്‍ മൂപ്പിളമ തര്‍ക്കം വരെ ഉയര്‍ന്നു. സി.പി.ഐ ഏരിയ സെക്രട്ടറിയും സി.പി.ഐ ബ്ലോക്ക് പഞ്ചായത്ത് മെംബറുംകൂടി നടത്തിയ പണപ്പിരിവില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കൂട്ടാളിയായ മുന്‍ സി.പി.എം പഞ്ചായത്ത് അംഗം പ്രകോപിതനായി ആക്രമണത്തിന് വരെ മുതിര്‍ന്നതായാണ് നാട്ടില്‍ സംസാരം.













