ശ്രീവത്സം ഗ്രൂപ്പി​െന്‍റ തട്ടിപ്പിന്​ ചുരുളഴിയുന്നു; മുഖം രക്ഷിക്കാനുള്ള ശ്രമവുമായി രാഷ്​ട്രീയക്കാര്‍


നാ​ഗാ​ലാ​ന്‍​ഡി​ലെ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്ന എം.​കെ.​ആ​ര്‍.​പി​ള്ള​യു​ടെ ശ്രീ​വ​ത്സം ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ന്‍ ത​ട്ടി​പ്പി​​​െന്‍റ ചു​രു​ള​ഴി​യു​േ​മ്ബാ​ള്‍ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ പ​ര​സ്​​പ​രം പ​ഴി​ചാ​രി മു​ഖം ര​ക്ഷി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി. പി​ള്ള​യു​ടെ ഹ​രി​പ്പാ​ട്​ ബ​ന്ധ​മാ​ണ്​ വി​ഷ​യ​ത്തി​ന്​ ചൂ​ട്​ പ​ക​രു​ന്ന​ത്.ഏ​റെ വി​വാ​ദ​മാ​യ ഹ​രി​പ്പാ​ട്​ ​െമ​ഡി​ക്ക​ല്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സി.​പി.​െ​എ ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി ടി.​െ​ജ. ആ​ഞ്ച​ലോ​സാ​ണ്​ ആ​ദ്യ​ വെ​ടി​ പൊ​ട്ടി​ച്ച​ത്. പേ​രു​പ​റ​യാ​തെ ആ​ഞ്ച​ലോ​സ്​ ന​ട​ത്തി​യ പ​ര​സ്യ ആ​രോ​പ​ണം ആ​രെ ഉ​േ​ദ്ദ​ശി​ച്ചാ​ണെ​ന്ന​തി​ല്‍ ആ​ര്‍​ക്കും സം​ശ​യ​മി​ല്ല.


എ​ന്നാ​ല്‍, ഇ​ത്​ സം​ബ​ന്ധി​ച്ച്‌​ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന്​ മ​റു​പ​ടി​യൊ​ന്നും ഉ​യ​ര്‍​ന്നി​ല്ല. ഒ​രു മു​ന്‍​മ​ന്ത്രി​യെ​ന്ന്​ ആ​ഞ്ച​ലോ​സ്​ വ്യ​ക്​​ത​മാ​യി ആ​രോ​പി​ച്ചി​ട്ടും യു.​ഡി.​എ​ഫോ കോ​ണ്‍​ഗ്ര​സ്​ സം​സ്​​ഥാ​ന നേ​തൃ​ത്വ​മോ വി​ശ​ദീ​ക​ര​ണ​മൊ​ന്നും ന​ല്‍​കി​യ​തു​മി​ല്ല. അ​തേ​സ​മ​യം, ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ എം.​ലി​ജു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വെ ആ​രോ​പ​ണ​ത്തി​​​െന്‍റ മു​ന സി.​പി.​എ​മ്മി​ലേ​ക്കും സി.​പി.​െ​എ​യി​ലേ​ക്കും തി​രി​ച്ചു​വെ​ച്ചു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട്​ പ്ര​തി​ക​രി​ക്കാ​ന്‍ സി.​പി.​എം ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ആ​ഞ്ച​ലോ​സി​​​െന്‍റ ചു​വ​ടു​പി​ടി​ച്ച്‌​ അ​ടു​ത്ത ദി​വ​സം​ത​ന്നെ സി.​പി.​എം രം​ഗ​ത്ത്​ വ​രു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്ക്​ പി​ള്ള​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന​താ​ണ്​ സി.​പി.​എ​മ്മി​െ​ന​യും സി.​പി.​െ​എ​യെ​യും കു​ഴ​ക്കു​ന്ന​ത്.


ശ്രീ​വ​ത്സം ഗ്രൂ​പ്പി​ന് ഹ​രി​പ്പാ​ട് ഭൂ​മി വാ​ങ്ങാ​ന്‍ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ച​ത് സി.​പി.​എം, സി.​പി.​ഐ നേ​തൃ​ത്വ​മാ​യി​രു​ന്നു. സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വി​​​െന്‍റ നേ​തൃ​ത്വ​ത്തി​ലും ഇ​ട​പെ​ട​ലി​ലു​മാ​ണ് പി​ള്ള​യു​ടെ​യും ബി​നാ​മി​ക​ളു​ടെ​യും പേ​രി​ല്‍ ഭൂ​മി വാ​ങ്ങി​യ​ത്. കോ​ടി​ക​ളാ​ണ്​ പ​ല​രും ഇൗ ​ഇ​ട​പാ​ടു​ക​ളി​ല്‍ ക​മീ​ഷ​ന്‍ കൈ​പ്പ​റ്റി​യ​ത്. പി​ള്ള​യി​ല്‍​നി​ന്ന്​ പ​ണം നേ​ടി​യെ​ടു​ക്കാ​ന്‍ മൂ​പ്പി​ള​മ ത​ര്‍​ക്കം വ​രെ ഉ​യ​ര്‍​ന്നു. സി.​പി.​ഐ ഏ​രി​യ സെ​ക്ര​ട്ട​റി​യും സി.​പി.​ഐ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റും​കൂ​ടി ന​ട​ത്തി​യ പ​ണ​പ്പി​രി​വി​ല്‍ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് മാ​ഫി​യ​യു​ടെ കൂ​ട്ടാ​ളി​യാ​യ മു​ന്‍ സി.​പി.​എം പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​കോ​പി​ത​നാ​യി ആ​ക്ര​മ​ണ​ത്തി​ന് വ​രെ മു​തി​ര്‍​ന്ന​താ​യാ​ണ്​ നാ​ട്ടി​ല്‍ സം​സാ​രം.



Sharing is Caring