വാഷിങ്ടണ്‍: ദരിദ്ര രാഷ്ട്രങ്ങളില്‍ പിറന്നുവീഴുന്ന നവജാത ശിശുക്കളുടെ ലോകം പഴയതില്‍നിന്ന് മാറ്റമില്ലാതെ തുടരുന്നു. യുനിസെഫ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് അതിസമ്ബന്ന രാജ്യങ്ങളിലേതിനേക്കാള്‍ 50 മടങ്ങാണ് ഇവിടങ്ങളിലെ നവജാത ശിശുമരണ നിരക്ക്.
ദരിദ്രരും കുറഞ്ഞ വരുമാനമുള്ളവരുമായ 52 രാജ്യങ്ങളുടെ പട്ടികയില്‍ ശിശു മരണനിരക്കില്‍ ഇന്ത്യയുടെ സ്ഥാനം 12ാമതാണെന്നും യുനിസെഫ് റിപോര്‍ട്ട് പറയുന്നു. 2016ല്‍ മാത്രം ആയിരം കുട്ടികളില്‍ 25.4 എന്ന തോതില്‍ ആണ് ഇന്ത്യയിലെ നവജാത ശിശുമരണ നിരക്ക്. ശ്രീലങ്കയില്‍ ആയിരത്തിന് 127ഉം ബംഗ്ലാദേശില്‍ 54ഉം നേപാളില്‍ 50 ഉം ആണ് ഇത്.

ദരിദ്ര രാഷ്ട്രങ്ങളില്‍ അല്പം മുതിര്‍ന്ന കുട്ടികളുടെ ആരോഗ്യനിലയില്‍ പോയ കാല്‍നൂറ്റാണ്ടിനിടെ പുരോഗമനപരമായ മാറ്റം കാണപ്പെട്ടുവെന്നും എന്നാല്‍, ഒരു മാസം പോലും തികയാത്ത കുട്ടികളുടെ കാര്യത്തില്‍ സമാനമായ പുരോഗതി ഉണ്ടാക്കാനായില്ലെന്നും യുനിസെഫിെന്റ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹെന്റീത്ത ഫോര്‍ ചൂണ്ടിക്കാട്ടി. ഇൗ രാജ്യങ്ങളില്‍ ഒാരോ വര്‍ഷവും പിറന്നുവീഴുന്ന കുട്ടികളില്‍ ഒരു മാസത്തിനപ്പുറം കടക്കാനാവാതെ പൊലിഞ്ഞുപോവുന്നത് 26 ലക്ഷം കുരുന്നുകള്‍ ആണത്രെ!
ലോകത്തിലെ അതിദരിദ്രരായ കുഞ്ഞുങ്ങളെ മരണ വക്ത്രത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെടുന്നതായി അവര്‍ തുറന്നുപറഞ്ഞു. ഇത്തരത്തിലുള്ള പ്രശ്നം അഭിമുഖീകരിക്കുന്ന പത്തെണ്ണത്തില്‍ എട്ടും സഹാറന്‍ പ്രാന്ത ആഫ്രിക്കന്‍ രാജ്യങ്ങളാണ്. ദാരിദ്ര്യം കാരണം ഗര്‍ഭിണികള്‍ക്ക് ശരിയായ സഹായം പോലും ലഭിക്കുന്നില്ല. ഇതിനു പുറെമ സംഘര്‍ഷങ്ങളും പരിമിതമായ സംവിധാനങ്ങളും മരണനിരക്ക് ഏറ്റുന്നുവെന്നും യുനിസെഫ് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ജപ്പാന്, െഎസ്ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണ് ശിശുക്കളുടെ അതിജീവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ‘എല്ലാ കുഞ്ഞുങ്ങളും ജീവിക്കെട്ട’ എന്ന കാമ്ബയിനിെന്റ ഭാഗമായാണ് യുനിസെഫ് ഇൗ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.













