ശശികലയുടെ സത്യപ്രതിജ്ഞ നാളെ


വി.കെ.ശശികല നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മദ്രാസ് സര്‍വകലാശാല സെന്ററി ഹാളില്‍ രാവിലെ ഒന്‍പതിനാണ് ചടങ്ങ്.


ഞായറാഴ്ച ചെന്നൈയില്‍ യോഗം ചേര്‍ന്ന അണ്ണാ ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തിരുന്നു. തൊട്ടുപിന്നാലെ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.


പനീര്‍ശെല്‍വമാണ് എം.എല്‍.എമാരുടെ യോഗത്തില്‍ ശശികലയുടെ പേര് നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദേശം ചെയ്തത്. ഭര്‍ത്താവ് നടരാജന്റെ നീക്കങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്ത് ശശികലയെ അവരോധിക്കുന്നതിനു പിന്നില്‍. നിലവിലെ സഹതാപ തരംഗത്തില്‍ മാത്രമേ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാന്‍ കഴിയൂ എന്ന ചിന്തയാണ് പൊടുന്നനെയുള്ള നീക്കത്തിനു പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.



Sharing is Caring