ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരം മാത്രമാണെന്നും പാര്‍ട്ടി പിന്തുണയ്ക്കുന്നത് വിദ്യാര്‍ഥികളുടെ ആവശ്യത്തെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമി സമരം സര്‍ക്കാരിനെതിരായ സമരമായി സിപിഐ കാണുന്നില്ല. വിദ്യാര്‍ഥി സമരത്തിലെ ആവശ്യങ്ങള്‍ പരിഹരിക്കാതെ വന്നതുകൊണ്ടാണ് സമരത്തിന് രാഷ്ട്രീയമാനം കൈവന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഐ ഒരാവശ്യവും ഉന്നയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നും പാര്‍ട്ടിക്ക് അഭിപ്രായമില്ല. വിദ്യാഭ്യാസമന്ത്രി വളരെ കഴിവുള്ളയാളാണെന്നും മനസുവച്ചാല്‍ അദ്ദേഹത്തിന് തീര്‍ക്കാന്‍ പറ്റുന്ന കാര്യമേ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിട്ടൂള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനയുഗത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വന്ന ലേഖനവുമായി ബന്ധപ്പെട്ട് ഇ.പി.ജയരാജന്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ല. ഒരു വിഷയത്തെ സംബന്ധിച്ച് പത്രങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വരാറുണ്ട്. ജനയുഗത്തിന്റെ എഡിറ്റോറിയല്‍ ആയി വരുന്ന ലേഖനങ്ങളാണ് പാര്‍ട്ടിയുടെ അഭിപ്രായം. ഈ വിഷയത്തില്‍ എഡിറ്റോറിയല്‍ പേജില്‍ വന്ന ഒരു വിമര്‍ശനാത്മക ലേഖനം മാത്രമാണ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനയുഗത്തില്‍ വരുന്ന എല്ലാ ലേഖനങ്ങള്‍ക്കും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. റവന്യൂ വകുപ്പിന് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. ലോ അക്കാദമി ഭൂമിയെക്കുറിച്ച് അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തില്‍ സിപിഎമ്മിനെയും സിപിഐയെയും തമ്മിലടിപ്പിക്കാമെന്ന് ആരും നോക്കേണ്ടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.













