സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി


തിരുവനന്തപുരം: തന്നെയും മകനെയും ഭാവി മരുമകളേയും സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.


ലോ അക്കാദമിക്കെതിരെ കഴിഞ്ഞ 25 ദിവസമായി സമരം നടക്കുകയാണ്. സമരത്തിന്റെ ഭാഗമായി തനിക്കെതിരെ വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലുമടക്കം നിരവധി സന്ദേശങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെ ക്രിമിനല്‍ കുറ്റമായിക്കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.




Sharing is Caring