ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറച്ചതു പോലെയാണ് വി.എസിനെ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനാക്കിയത് രമേശ് ചെന്നിത്തല


ramesh-chennithala എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്ന വാക്കുകള്‍ കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട് ഭരണത്തിലെത്തിയ എല്‍.ഡി.എഫ് ഭരണത്തിലേറിയിട്ട് ശരിയാക്കിയത് വി.എസിനെ മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്റെ ശല്യം തീര്‍ക്കാന്‍ യക്ഷിയെ ആണിയില്‍ തറയ്ക്കുന്ന രീതിയില്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം കാത്തിരുന്ന വി.എസ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി എന്ന സ്ഥിതിയിലേക്ക് താഴ്ന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സി പാലക്കാട് സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഈ കമ്മിഷന്‍ കൊണ്ട് സര്‍ക്കാരിനോ നാടിനോ ജനങ്ങള്‍ക്കോ ഗുണമൊന്നുമില്ല. കഴിഞ്ഞ മൂന്നു ഭരണപരിഷ്‌കാര കമ്മീഷനുകളുടെയും ശുപാര്‍ശകള്‍ കവറു പൊട്ടിക്കാതെ സെക്രട്ടേറിയറ്റിനകത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




Sharing is Caring