യുവതികള്‍ക്ക് ആക്ടിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ സംഘപരിവാറിന് അനുകൂലമായ സാഹചര്യം യുവതികള്‍ സൃഷ്ടിക്കരുതെന്ന് കടകംപള്ളി പറഞ്ഞു. ശബരിമല-മണ്ഡല മകരവിളക്ക് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി.













