പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ കാര്യത്തില്‍ സുപ്രിം കോടതിയുടെ വിധി മാനിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധി വരുന്നതുവരെ നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും തുടരും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും സമൂഹത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ഈ അഭിപ്രായങ്ങളെല്ലാം മാനിച്ചുകൊണ്ടുള്ള വിധി ഉണ്ടാകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.













