കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ മുരളീധരന്റെ കോഴിക്കേട്ടെ പ്രസ്താവനക്കെതിരെ കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. മുരളീധരന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ മനോവീര്യം തകര്‍ക്കാനും യു.ഡി.എഫിനെ ദുര്‍ബ്ബലപ്പെടുത്താനുമാണ് ഉപകരിക്കുകയെന്നു ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.പി.സി.സി നടത്തുന്ന തുടര്‍സമരങ്ങളൊന്നും മുരളീധരന്‍ അറിയുന്നില്ല. 14 ഡി.സി.സികളും സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരങ്ങളില്‍ ഒന്നില്‍പോലും പങ്കെടുക്കാതെ ദുബൈയിലായിരുന്നു മുരളീധരന്‍. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും ഒരെതിരഭിപ്രായമില്ല.

കെ.പി.സി.സിയുടെ പരിപടികളുടെ വര്‍ക്ക് ലോഡ് മൂലം പല ബ്ലോക്കുകമ്മിറ്റികളും പരാതിയിലാണെന്നും ഇതൊന്നും ഉത്തരവാദിത്വമുള്ള മുരളീധന്‍ അറിയാത്തതെന്തെന്നും ഉണ്ണിത്താന്‍ ചോദിച്ചു. മൂന്നു പാര്‍ട്ടികളുടെ പ്രസിന്റായിരുന്ന മുരളീധരന്‍ ഇതിലും അപ്പുറം പാര്‍ട്ടിയെ ആക്ഷേപിച്ചിരുന്നതിനാല്‍ അദ്ദേഹത്തിനു ഇതു പുത്തരിയല്ല. മുരളീധരന്റെ വളര്‍ച്ച പടവലങ്ങ പോലെയാണെന്നും കോഴിക്കോട്ടെ പ്രസ്താവന പാര്‍ട്ടി ഗൗരവമായാണ് കാണുന്നെതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.













