ശബരിമല സമരം സംഘ്പരിവാര്‍ നിര്‍ത്തുന്നു;സെക്രട്ടേറിയറ്റ് വളയലും അയ്യപ്പ രഥയാത്രയും ഉപേക്ഷിച്ചു


ശബരിമല സമരം സംഘ്പരിവാര്‍ നിര്‍ത്തുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ട സാഹചര്യത്തിലാണ് സമരം നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ സംഘ്പരിവാര്‍ ആലോചിക്കുന്നത്. 18ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചുലക്ഷം പേരുടെ സെക്രട്ടേറിയറ്റ് വളയല്‍ ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ് നേതൃത്വം നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ 10 ജില്ലകളില്‍ നടത്താനിരുന്ന അയ്യപ്പ രഥയാത്രയും വേണ്ടെന്നുവയ്ക്കും. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കേസില്‍പ്പെട്ടതും സെക്രട്ടേറിയറ്റ് വളയല്‍ സംഘര്‍ഷത്തിലേക്ക് പോകാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് ഉപേക്ഷിച്ചത്. പ്രവര്‍ത്തകര്‍ കേസില്‍ കുടുങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആര്‍.എസ്.എസ് കണക്കുകൂട്ടുന്നു.




Sharing is Caring