കര്‍ക്കിടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്നു രാത്രി 10ന് അടയ്ക്കും. സഹസ്ര കലശാഭിഷേകം, ലക്ഷാര്‍ച്ചന, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ വിശേഷാല്‍ പൂജകള്‍ ഇന്നലെ സന്നിധാനത്തു നടന്നു.
തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ശങ്കരന് നമ്പൂതിരി എന്നിവര്‍ പൂജകള്‍ക്കു കാര്‍മികത്വം നല്കി.














