വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍


വ​രാ​പ്പു​ഴ ശ്രീ​ജി​ത്ത് കൊ​ല​ക്കേ​സി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. വ​രാ​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കേ ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ബ​ന്ധു​ക​ളി​ല്‍​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഡ്രൈ​വ​ര്‍ പ്ര​ദീ​പ് കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ സി​ഐ​യാ​യി​രു​ന്ന ക്രി​സ്പി​ന്‍ സാ​മി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്നു പ്ര​ദീ​പ് കു​മാ​ര്‍. ക്രി​സ്പി​ന്‍ സാ​മി​നു ന​ല്‍​കാ​നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യ​ത്.


ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി 25,000 രൂ​പ​യാ​ണ് പ്ര​ദീ​പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ബ​ന്ധു​ക​ള്‍ 15,000 രൂ​പ പ്ര​ദീ​പി​ന് കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ശ്രീ​ജി​ത്ത് മ​രി​ച്ച​തോ​ടെ ഇ​യാ​ള്‍ പ​ണം തി​രി​കെ ന​ല്‍​കി. സം​ഭ​വം വി​വാ​ദ​മാ​യോ​ടെ പ്ര​ദീ​പി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.


ഏ​പ്രി​ല്‍ ആ​റി​നാ​യി​രു​ന്നു ശ്രീ​ജി​ത്തി​നെ ആ​ലു​വ റൂ​റ​ല്‍ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ര്‍​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പി​റ്റേദി​വ​സം രാ​വി​ലെ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ബ​ന്ധു​ക​ള്‍ വ​യ​റു വേ​ദ​ന​യാ​ല്‍ പു​ള​യു​ന്ന ശ്രീ​ജി​ത്തി​നെ​യാ​ണ് ക​ണ്ട​ത്. തു​ട​ര്‍​ന്നു ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​യ​ല്‍ എ​ത്തി​ക്കാ​ന്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ക്രി​സ്പി​ന്‍ സാ​മി​ന്‍റെ ഡ്രൈ​വ​ര്‍​ക്ക് പ​ണം ന​ല്‍​കി​യാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​മെ​ന്ന് അ​റി​ഞ്ഞ​ത്. ഇ​തോ​ടെ ഇ​ട​നി​ലക്കാ​ന്‍ മു​ഖേ​ന പ​ണം കൈ​മാ​റിയത്.



Sharing is Caring