വോട്ടിൽ മതം വേണ്ടന്ന് സുപ്രീം കോടതി; മതം, ജാതി, വംശം എന്നിവയുടെ പേരിൽ വോട്ട് പിടിക്കരുത്


മതം, ജാതി, വംശം എന്നിവയുടെ പേരില്‍ വോട്ടുപിടിക്കരുതെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. സമുദായത്തിന്റേയോ ഭാഷയുടേയോ പേരിലും പ്രചാരണം പാടില്ലന്ന് സുപ്രീംകോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് മതേതരപ്രക്രിയയാണ്, മതത്തിന് അവിടെ ഇടമില്ല, ജനപ്രതിനിധിയുടെ പ്രവര്‍ത്തനങ്ങളും മതേതരമായിരിക്കണം.


ഏഴംഗഭരണഘടനാബഞ്ചിന്റേതാണ് വിധി. ഹിന്ദുത്വം മതമല്ല, ജീവിതരീതിയാണെന്ന വിധിക്കെതിരായ ഹര്‍ജികളിലാണ് തീരുമാനം.




Sharing is Caring