വൈദികന്റെ ബലാത്സംഗ കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും


കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പിആര്‍ഒയും ആയിരുന്ന ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം ഡോ.ബെറ്റി ജോസ് എന്നിവര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.


കല്‍പറ്റ പോക്സോ കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചാണ് ഹൈക്കോടതിയില്‍ നല്‍കുന്നത്. കല്‍പറ്റ കോടതിയില്‍ കേസ് പരിഗണിയ്ക്കുന്നത് സംബന്ധിച്ച സംശയം പ്രൊസിക്യൂഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ പിന്‍വലിച്ചത്.


കേസിലെ എട്ടാം പ്രതി, വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരി കോണ്‍വെന്റിലെ സിസ്റ്റര്‍ ഒഫീലിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. പൊലിസ്, തലശേരി കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ ഇന്നു തെളിവെടുപ്പിനായി വിവിധയിടങ്ങളില്‍ കൊണ്ടുവരും



Sharing is Caring