പുതിയ പത്തുരൂപനോട്ടുകള്‍ ഈ വര്‍ഷം പുറത്തിറങ്ങും


മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്‍റെ ആഘാതം അവാസാനിച്ച്‌ വരുന്പോഴേക്കും ചെറിയ മൂല്യമുള്ള നോട്ടുകളുടെ പുതു പതിപ്പുകളും പുറത്തിറങ്ങാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. ഈ ഗണത്തില്‍ റിസര്‍വ്വ് ബാങ്ക് ആദ്യം പുറത്തിറക്കാന്‍ പോകുന്നത് പത്തുരൂപയുടെ പുതിയ നോട്ടുകളാണ്. എന്നാല്‍ മൂല്യം കൂടിയ നോട്ടുകളില്‍ ഉണ്ടായപോലെ പഴയനോട്ടുകള്‍ പിന്‍വലിക്കില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.


2005ലെ മഹാത്മാഗാന്ധി സീരിസില്‍ ഉള്‍പ്പെടുന്ന പുതിയ നോട്ടുകളില്‍ രണ്ടു പാനലുകളിലും എല്‍ എന്ന അക്ഷരം ഉണ്ടാകുമെന്നാണ് സവിശേഷത. ഇതിന് പുറമെ വര്‍ഷത്തിന്‍റെ വിവരം മറുഭാഗത്ത് രേഖപ്പെടുത്തിയിരിക്കും. ഈ വര്‍ഷം പുറത്തിറങ്ങുന്നതിനാല്‍ 2017 എന്നാകും ഇവിടെ കുറിക്കുക.
ഇതുകൂടാതെ നിലവിലുള്ള റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പുറത്തിറങ്ങുന്നത്.


പുതിയ നോട്ടുകളിലെ പോലെതന്നെ ഇരുപാനലുകളിലേയും അക്ഷരങ്ങള്‍ ഇടത്തുനിന്നും വലതുഭാഗത്തേക്ക് വലുതായി വരുന്ന രീതിയിലായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.



Sharing is Caring