മധ്യപ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഏഴ് മരണം കൂടി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. ഭോപാലിലും ജബല്‍പൂറിലും അഞ്ച് പേരും വിഡിഷയയില്‍ മൂന്ന് പേരുമാണ് മരിച്ചത്. റെയ്‌സണ്‍, റേവ, സാഗര്‍, മാന്റ്‌ലാ, തിക്കംഗഢ്, സിയോണി, ദാമോ, സെഹോര്‍, അഗര്‍-മല്‍വാ ജില്ലകളിലായി ഓരോ ആളുകളും മരിച്ചിട്ടിട്ടുണ്ട്.
വെള്ളപ്പൊക്കത്തില്‍ 1.7 ലക്ഷം ആളുകള്‍ക്ക് അവരുടെ ഭവനങ്ങള്‍ നഷ്ടമായി. ഭവനരഹിതരായവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും കനത്തമഴക്ക് സാദ്ധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. നര്‍മ്മദ നദി കരകവിഞ്ഞൊഴുകുകയാണ്. ദുരിതത്തെ തുടര്‍ന്ന് 7000 പേര്‍ സംസ്ഥാനം വിട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.














