വെങ്കി അറ്റ്ലൂരിയുടെ രംഗ്ദേ മികച്ച റേറ്റിംഗില്‍. സീ5 ലാണ് ചിത്രം റിലീസ് ചെയ്തത്. നിതിന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഭീഷ്മയ്ക്ക് ശേഷം നിതിന്‍ നായകനായി എത്തുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ ഇരുപത്തിയൊന്‍പതാം ചിത്രമാണിത്. ചിത്രത്തില്‍ അര്ജുന് ആയിട്ടാണ് നിതിന്‍ എത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പി.സി ശ്രീറാമാണ്.ജേഴ്സിയെന്ന ചിത്രം നിര്‍മിച്ച സൂര്യദേവര നാഗവാംസിയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം