പേരാവൂര്‍(കണ്ണൂര്‍): മലയോരത്ത് വീണ്ടും മാവോവാദികളെത്തി. നീണ്ട ഇടവേളക്ക് ശേഷമാണ് മലയോരത്ത് വീണ്ടും മാവോവാദികള്‍ എത്തുന്നത്. ചൊവാഴ്ച രാത്രി 8 മണിയോടെയാണ് കേളകം പഞ്ചായത്തിലെ അടക്കാത്തോട് രാമച്ചി കുറിച്യ കോളനിയില്‍ ആയുധധാരികളായ നാലംഗ മാവോവാദികളെത്തിയത്.
കഴിഞ്ഞ തവണ തങ്ങള്‍ കോളനിയിലെത്തിയ കാര്യം ആരാണ് പോലീസില്‍ അറിയിച്ചതെന്ന ചോദ്യവുമായാണ് മാവോവാദികള്‍ കോളനിയിലെത്തിയത്. ഒരു സ്ത്രീയും 3 പുരുഷന്മാരുമാണ്














