വിഖ്യാത അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ജോണ്‍ ഗ്ലെന്‍ അന്തരിച്ചു


വാഷിംഗ്ടണ്‍: വിഖ്യാത അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയും മുന്‍ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. കൊളംബസിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.


1962ല്‍ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലായിരുന്നു ഭൂമിയെ ചുറ്റി സഞ്ചരിച്ച (അഞ്ചേകാല്‍ മണിക്കൂര്‍) ആദ്യ അമേരിക്കന്‍ എന്ന ബഹുമതി ജോണ്‍ ഗ്ലെന്‍ നേടിയെടുത്തത്. 1998 ഒക്ടോബര്‍ 29ന് ജോണ്‍ ഗ്ലെന്‍ ബഹിരാകാശത്തേക്ക് പറന്നപ്പോള്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നു. ബഹിരാകാശത്ത് പോകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗ്ലെന്‍. അന്ന് 77 വയസായിരുന്നു




Sharing is Caring