വീണാ ജോര്‍ജ്ജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി


veena_0സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആറന്മുളയില്‍ നിന്നും മത്സരിച്ച് നിയമസഭയിലേക്ക് എത്തിയ വീണ ജോര്‍ജ് സ്വത്ത് വിവരം മറച്ചുവെച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി
വീണാ ജോര്‍ജ്ജിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് വീണ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിച്ചിട്ടില്ല.
വീണാ ജോര്‍ജ്ജിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസന്‍നായരുടെ തെരഞ്ഞെടുപ്പ് ഏജന്റും ഡി.സി.സി അംഗവുമായ ആര്‍.സോജി സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിക്കവെയാണ് കോടതിയുടെ നിരീക്ഷണം.തെരഞ്ഞെടുപ്പ് സമയത്ത് വീണാജോര്‍ജ്ജ് സ്വത്ത് വിവരം പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നും വെളിപ്പെടുത്തിയ വിവരത്തില്‍ തന്നെ ഭര്‍ത്താവിന്റെ സ്വത്ത് വിവരങ്ങള്‍ ചേര്‍ത്തിയിട്ടില്ലെന്നുമായിരുന്നു പരാതി.
വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ്. കൂടാതെ സാമ്പത്തിക ഭദ്രതയുളള കുടുംബത്തിലെ അംഗവും ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സുമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.




Sharing is Caring