സമരം നാലാം ദിവസത്തിലേയ്ക്ക്; ഇന്ധനക്ഷാമം രൂക്ഷമാകുന്നു


downloadഐ‌ഒ‌സിയിലെ ട്രക്കുടമകളും ഡീലര്‍മാരും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ സംസ്ഥാനം രൂക്ഷമാ‍യ ഇന്ധനക്ഷാമത്തിന്റെ പിടിയിലായി. ഐ‌ഒ‌സിയിലെ മിക്ക പമ്പുകളിലും സ്റ്റോക്ക് തീര്‍ന്നു. പ്രശ്നപരിഹാരത്തിനായി ഇന്ന് ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും.


ടെന്റര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊച്ചി ഇരുമ്പനം പ്ലാന്റിലെയും കോഴിക്കോട് ഫറൂഖ് പ്ലാന്റിലെയും തൊഴിലാളികള്‍ പണിമുടക്കുന്നത്. ഗതാഗത മന്ത്രിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ബിപിസി‌എല്ലിലേക്കും എച്ച്പിസി‌എല്ലിലേക്കും സമരം വ്യാപിപ്പിക്കും.


ഇതിനിടെ തൊഴിലാളികളുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഐ‌ഒ‌സി‌എല്‍ തയാറായിട്ടുണ്ട്. എന്നാല്‍ ഇന്ധനനീക്കവുമായി ബന്ധപ്പെട്ടുള്ള നിരക്ക് കൂട്ടാനാണ് ടാങ്കര്‍ ലോറി ഉടമകളുടെ ശ്രമം.



Sharing is Caring