വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തി ; യുവാവ് അറസ്റ്റില്‍


വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ സ്വദേശി പി ബിപിന്‍ എന്നയാളാണ് എക്‌സൈസിന്റെ പിടിയിലായത്.


64 സെന്റീമീറ്റര്‍ മുതല്‍ 90 സെന്റീമീറ്റര്‍ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.


കഞ്ചാവ് ചെടികള്‍ ഇയാള്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.



Sharing is Caring