വീട്ടമ്മയുമായുള്ള അവിഹിത രംഗങ്ങള്‍ ചോര്‍ന്നു: ഐപിഎസ് ഓഫീസര്‍ക്കെതിരെ നടപടി


വിവാഹിതയായ സ്ത്രീയുമായുള്ള വീഡിയോ ടിവി ചാനലുകളില്‍ വന്നതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ക്കെതിരെ നടപടി. നേരത്തെ ഇയാള്‍ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എസ് പി ലൈംഗിക ബന്ധം പുലര്‍ത്തുന്നു എന്നായിരുന്നു ഇയാള്‍ പരാതിപ്പെട്ടത്. അതിനു പിന്നാലെയാണ് ഇവരുടെ അശ്‌ളീല വീഡിയോ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്.


ഇതോടെ ഇയാളെ ചുമതലകളില്‍ നിന്ന് മാറ്റി. ബംഗലൂരു റൂറല്‍ എസ്.പിയായ ഭീംശങ്കര്‍ ജി ഗുലീതിനെയാണ് തല്‍സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച മാറ്റിയത്. വീഡിയോ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ കര്‍ണ്ണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ജൂലൈ 5 ദേവങ്കര സ്വദേശിയായ വ്യക്തി കോറമംഗല പോലീസ് സ്റ്റേഷനില്‍ ഐപിഎസ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം.


ഭാര്യയും എസ്പിയും ഭാര്യയുടെ സ്റ്റുഡിയോയില്‍ ദിവസവും കാണാറുണ്ടെന്നാണ് ഇയാളുടെ ആരോപണം. അതേ സമയം ഐപിഎസ് ഓഫീസര്‍ക്ക് ഉടന്‍ തന്നെ അടുത്ത നിയമനം നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം



Sharing is Caring