തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന കേസിലെ പ്രതി


എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ നിന്ന് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷാനവാസ് കൊലപാതകം ഉള്‍പ്പെടെ ഏഴു കേസിലെ പ്രതി. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകന്‍ കൂടിയാണ്. കൂടാതെ സിപിഎം പ്രവര്‍ത്തകനായിരുന്ന സജീവനെ കുത്തിക്കൊന്ന കേസിലെ പ്രതിയും കൂടിയാണ് ഷാനവാസ്.


ബസ്സില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് സജീവനെ ഷാനവാസും കൂട്ടരും 2008ല്‍ കുത്തിക്കൊന്നത്. കൂടാതെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഷാനവാസ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




Sharing is Caring