ഹൈദരാബാദ്: വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് ഹൈദരാബാദ് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. റോഡുകളിലും പൊതുയിടങ്ങളിലും പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണം.
സെപ്റ്റംബര്‍ രണ്ടു രാവിലെ ആറു മുതല്‍ സെപ്റ്റംബര്‍ 12വരെയാണ് നിരോധനമെന്ന് പോലീസ് കമ്മീഷണര്‍ അഞ്ചാനി കുമാര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനാണു വിനായക ചതുര്‍ഥി.














