കല്‍പ്പറ്റ :എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും നബാര്‍ഡിന്റെയും സംയുക്ത സംരംഭമായ കര്‍ഷകജ്യോതി, കുടുംബശ്രീ, സ്വാശ്രയസംഘങ്ങള്‍, ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, വേഫാം എന്നിവയുടെയും ആഭിമുഖ്യത്തില്‍ വിഷരഹിത പഴം പച്ചക്കറി ചന്ത നടത്തും. കല്‍പ്പറ്റ വിജയപമ്പിന് സമീപം 19, 20 തീയതികളിലായിരിക്കും ചന്ത. പ്രൊജക്ട് മാനേജ്മെന്റ് യോഗത്തില്‍ നബാര്‍ഡ് ഡിഡിഎം എന്‍ എസ് സജികുമാര്‍ അധ്യക്ഷനായി. ലീഡ് ബാങ്ക് മാനേജര്‍ എം വി രവീന്ദ്രന്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജസ്സിമോള്‍, കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ പി കെ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.