തിരുവനന്തപുരത്ത് യെച്ചൂരി പങ്കെടുക്കുംതിരുവനന്തപുരം : ആഗസ്ത് 11ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയപ്രതിരോധത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിക്കും. വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ക്കും അഴിമതിക്കുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി 1000 കിലോമീറ്റര്‍ നീളുന്ന ജനകീയ പ്രതിരോധമാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. പിബി അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും തിരുവനന്തപുരത്ത് പ്രതിരോധനിരയില്‍ പങ്കാളികളാകും.