വിവാദങ്ങൾക്ക് ഇട നൽകാതെ ഡിഎംകെ,ആശുപത്രിയിലെ കരുണാനിധിയുടെ ഫോട്ടോ പുറത്തു വിട്ടു


ചികില്‍സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ചിത്രം പുറത്തു വിട്ടു. കാവേരി ആശുപത്രി അധികൃതരാണ് ചിത്രം പുറത്തുവിട്ടത്. കരുണാനിധി സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി വ്യക്തമാക്കി. കരുണാനിധി കസേരയില്‍ ഇരുന്നു ടിവി കാണുന്ന ചിത്രമാണ് ആശുപത്രി പുറത്തു വിട്ടത്.


കരുണാനിധിക്കൊപ്പം ഡോക്ടര്‍മാരും നഴ്സുമാരുമുണ്ട്. രോഗം ഭേദമായി വരികയാണെന്നും ആന്റിബയോട്ടിക് മരുന്നുകളുടെ കോഴ്സ് പൂര്‍ത്തിയായാല്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.


ഡിസംബര്‍ 15നു രാത്രിയാണു കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തേക്കും.



Sharing is Caring