പരസ്പരം വേര്‍പിരിഞ്ഞവര്‍ അകല്ച മറന്ന് ഒരിക്കല്‍ക്കൂടി ഒന്നിച്ചു. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്ന്ന് അഭിനയത്തിലേയ്ക്ക് വലതുകാല്‍ വയ്ക്കുന്ന മകനെ ഒന്നിച്ച് അനുഗ്രഹിച്ചു.
പുറത്ത് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്ബോള്‍ തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടല്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന് ശ്രാവണ്‍ നായകനാവുന്ന ആദ്യ ചിത്രമായ കല്ല്യാണത്തിന്റെ സ്വിച്ചോണ്‍ കര്‍മമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ചോണ്‍ നിര്‍വഹിച്ചത്. സാംസ്കാരികമന്ത്രി എ.കെ.ബാലന് സംബന്ധിച്ചു.
നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച് ഒരു ചടങ്ങിനെത്തുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം കത്തിനില്ക്കുമ്ബോഴായിരുന്നു ചടങ്ങ്.
മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്, ശ്രീനിവാസന്, ഷാജി കൈലാസ്, ആനി, വിജി തമ്ബി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.












