വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു


വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് വിധി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. സെക്ഷന്‍ 82 പ്രകാരമാണ് മുംബൈയിലെ പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മല്യയ്‌ക്കെതിരെ നിരവധി അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്‌. കൂടാതെ കള്ളപ്പണം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാഅറസ്റ്റ്‌ വാറന്‍ഡും മല്യയ്‌ക്കെതിരെയുണ്ട്.




Sharing is Caring