രണ്ട് ദിവസം മുമ്പ് കാണാതായ വ്യോമസേന വിമാനത്തിത്തിനായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തിരച്ചില്‍ നടത്തിവന്ന എട്ട് വിമാനങ്ങള്‍ കപ്പലിലേക്ക് മടങ്ങി. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ തിരച്ചില്‍ പുന:രാരംഭിക്കും.വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും രണ്ട് വിമാനം വീതവും നാവികസേനയുടെ നാല് വിമാനങ്ങളുമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തിയിരുന്നത്.നാവികസേനയുടെയും കോസ്റ്റ്ഗാര്ഡിന്റേതുമായി 17 കപ്പലുകളും ഒരു മുങ്ങി കപ്പലും തിരച്ചില്‍ സംഘത്തിലുണ്ട്.വിമാനം കാണാതായിട്ട് രണ്ട് ദിവസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാല്‍ പ്രതിരോധമന്ത്രാലയം ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട്.













