വിധി സര്‍ക്കാരിനു മാത്രമല്ല, പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടി-വിഎം സുധീരന്‍


തിരുവനന്തപുരം: സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. എല്ലാവരുടെയും കണ്ണുതുറക്കട്ടെയെന്നും വിധിയോട് പ്രതികരിച്ചു കൊണ്ട് സുധീരന്‍ പറഞ്ഞു.


‘ഭരണ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു എന്തും ചെയ്യാമെന്ന ഭാവത്തോടു കൂടി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ചെയ്ത തെറ്റായ നടപടികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി. സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്’, വിഎം സുധീരന്‍ പറഞ്ഞു.തെറ്റായ നടപടിക്ക് കൂട്ടു നിന്ന പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും അതിഗുരുതരമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നു. ന്യായീകരിക്കാനാകാത്ത തെറ്റാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


സുപ്രീം കോടതി വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെയെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring