വിഎസിന് ക്യാബിനറ്റ് പദവി നല്‍കാന്‍ പിബി തീരുമാനം


മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പദവി സംബന്ധിച്ച് ഇന്ന് ചേര്‍ന്ന പൊളിറ്റ്ബ്യൂറോയില്‍ ധാരാണയായില്ല. എന്നാല്‍ വി.എസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായി. വി.എസിന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കും. സ്വതന്ത്ര ചുമതലയുള്ള പദവിയായിരിക്കും നല്‍കുക.വിഎസിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരില്ല.പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഇങ്ങനെ വന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന നിലപാടാണ് സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാല്‍ ഇരട്ടപദവി ബാധകമാവില്ലെന്ന് പിബി വ്യക്തമാക്കി. വിഎസിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കിട്ടികൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തുടര്‍ന്നും ലഭ്യമാകുന്ന തരത്തിലുള്ള പദവിയായിരിക്കും വിഎസിന് നല്‍കുക.




Sharing is Caring