വിഎസിനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് ഇന്ന് കോടതി പരിഗണിക്കും


പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ചാണ്ടി കേസ് നല്‍കിയിരിക്കുന്നത്.


തന്റെ പേരില്‍ ഒരുകേസ് പോലും ഇല്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഒരൊറ്റ കേസുപോലും ഇല്ലെന്നതാണ് വാസ്തവമെന്ന് ഉമ്മന്‍ചാണ്ടി വിഎസിന് മറുപടി നല്‍കിയിരുന്നു. മുന്‍ധനമന്ത്രി കെ എം മാണിക്കെതിരെ മാത്രമാണ് എഫ്‌ഐആര്‍ നിലനില്‍ക്കുന്നത്.തെറ്റായ പ്രചരണത്തില്‍ മാപ്പ് പറയുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.




Sharing is Caring