വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു


തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ല്‍ മ​ര​ണ​പ്പെ​ട്ട ദ​ളി​ത് സ​ഹോ​ദ​രി​മാ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് മു​ന്നി​ല്‍ ഉ​ന്ന​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ ഓ​ഫീ​സി​ല്‍​വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.


പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ര്‍​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. ഇതിനിടെ വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു




Sharing is Caring