വാഹനാപകടത്തില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം: രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തടവുശിക്ഷ


ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ റോഡപകടത്തില്‍ എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കുറ്റക്കാര്‍. മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം വരുത്തി വച്ച പോളിഷ് പൗരന്‍ റിസാര്‍ഡ് മെസീര്‍ക് (31) ന് കോടതി 14 വര്‍ഷം തടവുശിക്ഷ വിധിച്ചപ്പോള്‍ മറ്റൊരു ട്രക്ക് ഡ്രൈവര്‍ ഡേവിഡ് വഗ്‌സ്റ്റാഫി(54)നഎ 40 മാസം ശിക്ഷയും വിധിച്ചു. ഒരു കൊറിയര്‍ കമ്പനിയിലെ ഡ്രൈവറാണ് ഡേവിഡ്. അരശദ്ധമായി വാഹനമോടിച്ചതിനാണ് ഇയാളെ ഐലെസ്ബറി ക്രൗണ്‍ കോടതി ശിക്ഷിച്ചത്. റിസാര്‍ഡിന്റെ ഡ്രൈവിംഗ് ലൈസന്‍സും 17 വര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഡേവിഡിന്റെ ലൈസന്‍സ് മൂന്നു വര്‍ഷത്തേക്ക് റദ്ദാക്കി.


കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തില്‍ മലയാളിയായ സിറിയക് ജോസഫ് (52) അടക്കം എട്ട് ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് പോയ സഗഘമായിരുന്നു അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച മിനിബസ് ഓടിച്ചിരുന്നത് സിറിയക് ആയിരുന്നു. യൂറോപ്യന്‍ അവധിക്കാല പര്യടനത്തിന് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. 26 വര്‍ഷത്തിനിടെ ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ വാഹനാപകടമായിരുന്നു അത്.


നോട്ടിംഗ്ഹാം മലയാളി സമൂഹത്തിലെ അംഗങ്ങളും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍ പെട്ടത്. ഇവരില്‍ മിക്കവരും വിപ്രോയിലെ ഐ.ടി ജീവനക്കാരായിരുന്നു.



Sharing is Caring