വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും


വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടിഗോര്‍ 29ന് ഇന്ത്യന്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തുപകരുക. പെട്രോള്‍ എഞ്ചിന് 84 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും, ഡീസല്‍ പതിപ്പിന് 69 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും. രണ്ട് വകഭേദങ്ങളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.


15 ഇഞ്ച് അലോയി വീല്‍, പ്രെജക്റ്റര്‍ ഹെഡ് ലാംമ്പ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. മാരുതി സുസുക്കി ഡിസയര്‍, ഫോക്‌സ്വാഗന്‍ അമിയോ, ഹോണ്ട അമേസ് തുടങ്ങിയവയ്ക്ക് കനത്ത വെല്ലുവിളിയാകും ടിഗോര്‍.




Sharing is Caring