കാരുണ്യ ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. മുന്‍ ലോട്ടറി ഡയറക്റ്ററായിരുന്ന കെ.എം എബ്രഹാമിനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പിഴവുകള്‍ നടത്തിയത് ഉദ്യോഗസ്ഥാരണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
മറ്റു ക്രമക്കേടുകള്‍ സംബന്ധിച്ച് സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും തരത്തില്‍ പരമാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നും ഉമ്മന്‍ചാണ്ടിക്കും മാണിക്കും എതിരേയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഇന്ന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.














