മുംബൈ: വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ എത്തിയ ഇമാന് അഹമ്മദിന്റെ തൂക്കം ഒന്നരമാസത്തിനിടെ 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോയാണ്. ഇന്ത്യയിലെത്തിക്കുമ്പോള്‍ ഇമാന്റെ ഭാരം 500 കിലോയിലധികമായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് വണ്ണം കുറയ്ക്കാനായി ഇമാന് ഇന്ത്യയിലെത്തിയത്.

ഇമാന് ഇപ്പോള്‍ സോയാ മില്‍ക്കിനൊപ്പം സോഡിയം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തുള്ള ഭക്ഷണമാണ് നല്‍കുന്നത്. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
25 വര്‍ഷമായി അമിതഭാരം മൂലം ഇവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ കഴിഞ്ഞിരുന്നില്ല. 5 കിലോഗ്രാമായിരുന്നു ഇവര്‍ക്ക് ജനിക്കുമ്പോള്‍ ഭാരമുണ്ടായിരുന്നത്. ഏതായാലും നാട്ടിലേക്ക് തനിക്ക് ഒരു സാധാരണ മനുഷ്യനെ പോലെ തിരിച്ചു പോവാനാകുമെന്ന പ്രതീക്ഷയിലാണ് ഇമാന്












